Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രജതജൂബിലി സമ്മേളനം
06/03/2017
കേരളാ സ്റ്റേററ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ സൗത്ത്-നോര്‍ത്ത് കമ്മറ്റികളുടെ രജതജൂബിലി സമ്മേളനം വൈക്കം എം.എല്‍.എ സി.കെ.ആശ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളാ സ്റ്റേററ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ സൗത്ത്-നോര്‍ത്ത് കമ്മററികളുടെ സംയുക്താഭിമുഖ്യത്തില്‍ രജതജൂബിലി സമ്മേളനം വൈക്കം വ്യാപാരഭവനില്‍ നടത്തി. കെ എസ് എസ് പി യു വൈക്കം ടൗണ്‍ പ്രസിഡന്റ് ജി മോഹന്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം വൈക്കം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്തു. വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ജൂബിലി സന്ദേശം നടത്തി. കെ എസ് എസ് പി യൂ സംസ്ഥാന പ്രസിഡന്റ് എന്‍ സദാശിവന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ജൂബിലി സമ്മാനമായി വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് ബഡ്ഷീററും ജീവന്‍രക്ഷാ ഉപകരണങ്ങളും സംസ്ഥാന പ്രസിഡന്റ് ആര്‍ എം ഒയെ ഏല്പ്പിച്ചു. ആയൂര്‍വ്വേദാശുപത്രിയിലേക്ക് ബി പി അപ്പാരററസും നല്കി. ജില്ലാ പ്രസിഡന്റ് ജോസഫ് മൈലാടി ജൂബിലി പ്രഭാഷണം നടത്തി. ആരോഗ്യസ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, വികസനകാര്യസ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ പി ശശിധരന്‍, ഡോ.വിനോദ്, ജില്ലാ ജോയിന്റ് സെക്രട്ടറി എ ശിവന്‍കുട്ടി, എം അബു എന്നിവര്‍ പ്രസംഗിച്ചു. ടൗണ്‍ സെക്രട്ടറി ടി ആര്‍ ചന്ദ്രശേഖരന്‍ നായര്‍ സ്വാഗതവും ഏ എന്‍ കരുണാകരന്‍ നായര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. വൈകിട്ട് ജൂബിലി ഘോഷയാത്രയും നടത്തി.