Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരഗ്രാമം പദ്ധതി - ഉദയനാപുരം പഞ്ചായത്തില്‍
06/03/2017

വൈക്കം: കേരളത്തില്‍ പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം നേടുന്നതിനായി കേരള സര്‍ക്കാര്‍ ക്ഷീരവികസന വകുപ്പിന്റെ സംയോജിത ക്ഷീരവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി ഉദയനാപുരം ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. ഒരു പശു ഡയറി യൂണിററ്, പത്ത് പശു ഡയറി യൂണിററ്, അഞ്ച് കിടാരി യൂണിററ്, പത്ത് കിടാരി യൂണിററ്, എന്നീ കൊമേഴ്‌സ്യല്‍ ഡയറി യൂണിററുകള്‍ സ്ഥാപിക്കുന്നതിനും കറവ യന്ത്രം, ബയോ ഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിനും ശാസ്ത്രീയമായ ആധുനീക കാലിത്തൊഴുത്ത് നിര്‍മ്മിക്കുന്നതിനും ധനസഹായം നല്‍കുന്നതാണ്. ക്ഷീര ഗ്രാമം പദ്ധതിയില്‍ ഡയറി യൂണിററുകള്‍ സ്ഥാപിക്കുന്നതിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ധനസഹായം ലഭിക്കുന്നതിനായി ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായ ക്ഷീരകര്‍ഷകരില്‍ നിന്ന് നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും വൈക്കം ക്ഷീരവികസന ഓഫീസില്‍ നിന്നോ ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം വൈക്കം ക്ഷീരവികസന ഓഫീസിലോ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലോ 9ന് വൈകുന്നേരം 4മണിക്കകം ലഭിക്കണം.