Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്
06/03/2017
അഷ്ടമി പുരുഷ സ്വയം സഹായ സംഘം നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഉദയനാപുരം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ അഷ്ടമി പുരുഷ സ്വയം സഹായ സംഘം നടപ്പാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി ഉദ്ഘാടനം ചെയ്തു. ഒരു ഏക്കര്‍ സ്ഥലത്ത് നടത്തിയ ചീര കൃഷിയുടെ വിളവെടുപ്പാണ് തുടങ്ങിയത്. വാര്‍ഡ് മെമ്പര്‍ കെ എസ് സജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീല ശശിധരന്‍, സംഘം ഭാരവാഹികളായ വി ആര്‍ അനില്‍കുമാര്‍, കെ എസ് നെജിമോന്‍, ഇ ആര്‍ അനീഷ്, പി സി സന്തോഷ്, എസ് സന്ദീപ്, എം ടി ഷൈജു എന്നിവര്‍ പ്രസംഗിച്ചു.