Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചീട്ടുകളി സംഘത്തെ പിടികൂടി
06/03/2017

തലയോലപ്പറമ്പ്: വടകര ഇരട്ടാണിക്കാവ് അമ്പലത്തിനുസമീപം വീട് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ വൈക്കം പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് പിടികൂടി. വരിക്കാംകുന്ന് ഇരട്ടാണിക്കാവ് തായങ്കരിയില്‍ ബിജു എന്നയാളുടെ വീട്ടില്‍ നിന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. വരിക്കാംകുന്ന് മാമ്പള്ളി ജയേഷ്, കിഴക്കേപ്പറമ്പ് കൈപ്പറമ്പില്‍ സുരേഷ്, തെക്കേപയ്യപ്പള്ളി സുരേന്ദ്രന്‍, പള്ളത്തുകുഴി സുരേഷ്, കാലായില്‍ മനോഹരന്‍, തായങ്കരി വീട്ടില്‍ ബിജു എന്നിവരാണ് അറസ്റ്റിലായത്. ചീട്ടുകളി സംഘത്തില്‍ നിന്നും 31000 രൂപയും പിടിച്ചെടുത്തു. വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് നവാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ ഗിരിജാ വല്ലഭന്‍, ക്രൈം സ്‌ക്വാഡിലെ എ.എസ്.ഐമാരായ കെ.നാസര്‍, പി.കെ ജോളി, വിജയപ്രസാദ്, സുധീരന്‍, സി.പി.ഒമാരായ ഗിരീഷ്, അനൂപ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.