Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷിഭൂമി സംരക്ഷിക്കണം
06/03/2017

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അക്കരപ്പാടത്ത് തരിശുകിടക്കുന്ന പാടശേഖരങ്ങളും കൃഷിഭൂമികളും കൃഷിയോഗ്യമാക്കണമെന്ന് എ.ഐ.വൈ.എഫ് അക്കരപ്പാടം യൂണിററ് കമ്മിററി ആവശ്യപ്പെട്ടു. വരുംതലമുറയെ കൃഷിയുടെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിന് പഞ്ചായത്ത് തരിശുകിടക്കുന്ന പാടശേഖരങ്ങളെല്ലാം ഏറെറടുത്ത് കൃഷിയോഗ്യമാക്കണം. ഇതിന്റെ ഭാഗമായി കൃഷിയിടങ്ങളിലേക്കുള്ള നീര്‍ച്ചാലുകളും തണ്ണീര്‍ത്തടങ്ങളും പുനസ്ഥാപിച്ച് സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.