Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പന്തം കൊളുത്തി പ്രകടനം നടത്തി.
06/03/2017

തലയോലപ്പറമ്പ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പി.ഡി.പി നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. വിലക്കയററം തടയുക, കരിഞ്ചന്ത തടയുക, പൊതുവിതരണം കാര്യക്ഷമമാവുക, പാചകവാതക പെട്രോളിയം ഉല്‍പന്നങ്ങളുടെ അടിക്കടിയുള്ള വില വര്‍ദ്ധനവ് തടയുക എന്നീ ആവശ്യങ്ങശളുന്നയിച്ചാണ് പ്രകടനം നടത്തിയത്. തലയോലപ്പറമ്പ് ബസ് സ്റ്റാന്റിനുസമീപം നടന്ന പ്രതിഷേധ സമ്മേളനം പി.ഡി.പി സംസ്ഥാന കമ്മിററി അംഗം എം.എ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഷാനവാസ് മണകുന്നം, സാദിഖ് എന്നിവര്‍ പ്രസംഗിച്ചു. സിയാദ്, സലിം, ഷാനവാസ്, സുനീര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.