Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്ധ്യാറന്‍ പൊതുകുളം ശുചീകരിച്ചു.
06/03/2017
കൊതവറ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കൊതവറയിലെ അന്ധ്യാറന്‍ പൊതുകുളത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജെല്‍ജി വര്‍ഗീസ് നിര്‍വഹിക്കുന്നു.

വൈക്കം: വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊതവറ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കൊതവറയിലെ അന്ധ്യാറന്‍ പൊതുകുളം ശുചീകരിച്ചു. വേനല്‍ കനത്തതിനെ തുടര്‍ന്ന് പ്രദേശത്തുണ്ടായ ജലക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ശുചീകരണം നടത്തിയത്. പോളയും പുല്ലും പിടിച്ച് ഉപയോഗശൂന്യമായി കിടന്നിരുന്ന കുളം ശുചീകരിച്ചതോടെ പ്രദേശവാസികള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റും തലയാഴം ഗ്രാമപഞ്ചായത്ത് അംഗവുമായ ജെല്‍ജി വര്‍ഗീസ് നിര്‍വഹിച്ചു.