Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയമവിരുദ്ധമായി രൂപീകരിച്ച സംഘടനകളില്‍ വിശ്വകര്‍മജര്‍ ഉള്‍പ്പെടരുതെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ
04/03/2017

വൈക്കം: വിശ്വകര്‍മജരെ വഴി തെററിക്കുന്ന തരത്തില്‍ നിയമവിരുദ്ധമായി രൂപീകരിച്ച സംഘടനകളില്‍ വിശ്വകര്‍മജര്‍ ഉള്‍പ്പെടരുതെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഘടനയുടെ നിലവിലെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ആര്‍ ദേവദാസിനെതിരെ വിമത സംഘടനാ ഭാരവാഹികള്‍ ചെങ്ങന്നൂര്‍ കോടതിയില്‍ കൊടുത്തിരുന്ന അപ്പീല്‍ തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയിരുന്ന അപ്പീല്‍ മാവേലിക്കര കോടതിയും തള്ളി കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ചു. എന്നാല്‍ വിമതരായി പ്രവര്‍ത്തിക്കുന്ന ചിലര്‍ സംഘടനയുടെ പ്രസിഡന്റിനെയും സെക്രട്ടറിയെയും നോമിനേററ് ചെയ്തു സത്യവാങ്മൂലം കൊടുത്തു. ഇതിനെതിരെ കൊടുത്ത റിവ്യു പെററീഷന്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്. നിയമാനുസൃതം തെരഞ്ഞെടുക്കപ്പെടാതെ അംഗീകാരം ലഭിക്കുകയില്ലെന്നും പ്രസിഡന്റ് പി ആര്‍ ദേവദാസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ വിശ്വകര്‍മജരെ തെററിദ്ധരിപ്പിച്ച് താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനവും തെരഞ്ഞെടുപ്പും കടുത്തുരുത്തിയില്‍ വെച്ച് നടക്കുന്നുവെന്ന് എതിര്‍കക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചരണം നിയമവിരുദ്ധമാണ്. വൈക്കം താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന 39 ശാഖകളും പി ആര്‍ ദേവദാസ് നേതൃത്വം നല്‍കുന്ന അഖില കേരള വിശ്വകര്‍മ മഹാസഭയുടെ കീഴിലാണ്. ഭാരവാഹികളായ സംസ്ഥാന സെക്രട്ടറി കേശവന്‍കുട്ടി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എന്‍ കരുണാകരന്‍ ആചാരി, കെ എസ് മനോഹരന്‍, യൂണിയന്‍ പ്രസിഡന്റ് പി കെ മോഹന്‍ദാസ്, യൂണിയന്‍ സെക്രട്ടറി ടി സി വിജയന്‍, എസ് കൃഷ്ണന്‍, ടി എസ് രാഘവന്‍, കെ എന്‍ തങ്കപ്പന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.