Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.ജെ തോമസിന് നാടിന്റെ അന്ത്യാഞ്ജലി.
21/12/2015
കെ.പി.സി.സി എക്‌സി. അംഗം ടി.ജെ തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വൈക്കം കോണ്‍ഗ്രസ് ഭവനുമുന്നില്‍ ചേര്‍ന്ന യോഗത്തില്‍ കെ.അജിത്ത് എം.എല്‍.എ പ്രസംഗിക്കുന്നു
ശനിയാഴ്ച നിര്യാതനായ കെ.പി.സി.സി നിര്‍വാഹകസമിതി അംഗവും കോട്ടയം ഡി.സി.സി സെക്രട്ടറിയുമായ ടി.ജെ തോമസിന് നാടിന്റെ അന്ത്യാഞ്ജലി. ടി.ജെയ്ക്ക് അന്തിമോപചാരമര്‍പ്പിക്കുവാന്‍ ആയിരക്കണക്കിന് ആളുകളാണ് ചേരുംചവട്ടിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. അണികള്‍ക്ക് വിളിപ്പുറത്തെത്തുന്ന നേതാവ് കൂടിയാണ് ഓര്‍മയായത്. വീട്ടില്‍ നടന്ന ശുശ്രൂഷകള്‍ക്കുശേഷം ഇദ്ദേഹത്തിന്റെ ഭൗതിക ശരീരം വൈക്കം ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, കെ.ബാബു, ജോസ് കെ.മാണി എം.പി, എം.എല്‍.എമാരായ കെ.അജിത്ത്, ബെന്നി ബെഹനാന്‍, കെ.സുരേഷ്‌കുറുപ്പ്, വി.പി സജീന്ദ്രന്‍, മുന്‍എം.എല്‍.എ പി.നാരായണന്‍, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് എന്നിവര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. വൈകുന്നേരം കോണ്‍ഗ്രസ് ഭവനുമുന്നില്‍ ചേര്‍ന്ന അനുശോചനയോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ അഡ്വ. വി.പി സജീന്ദ്രന്‍, കെ.അജിത്ത്, നഗരസഭ ചെയര്‍മാന്‍ അനില്‍ബിശ്വാസ്, തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍, അഡ്വ. വി.വി സത്യന്‍, ടി.എന്‍ രമേശന്‍, കെ.കെ ഗണേശന്‍, ടി.വി മിത്രലാല്‍, പോള്‍സണ്‍ ജോസഫ്, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, കെ.അബു, പി.സോമന്‍പിള്ള, ജയപ്രകാശ്, ജോര്‍ജ്ജ് വര്‍ഗീസ്, ശിവദാസന്‍, അബ്ദുല്‍ സലാം റാവുത്തര്‍, ജെയ്‌ജോണ്‍ പേരയില്‍ എന്നിവര്‍ പ്രസംഗിച്ചു.