Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സീനിയര്‍ സിററിസണ്‍സ് ചാരിററബിള്‍ ഫൗണ്ടേഷന്റെ വാര്‍ഷിക സമ്മേളനം
04/03/2017

വൈക്കം: സീനിയര്‍ സിററിസണ്‍സ് ചാരിററബിള്‍ ഫൗണ്ടേഷന്റെ വാര്‍ഷിക സമ്മേളനം ഗാന്ധി സ്മൃതിഭവനില്‍ നടന്നു. വയോവൃദ്ധര്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിചരണവും, ശുശ്രൂഷയും നല്‍കുന്നതിന് സംവിധാനമൊരുക്കാന്‍ സമ്മേളനത്തില്‍ തീരുമാനിച്ചു. സമ്മേളനം ഗാന്ധി സ്മൃതിഭവന്‍ ട്രസ്‌ററ് മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ജോസ് ടി ജോര്‍ജ്ജ് (പ്രസിഡന്റ്), എസ് അരവിന്ദാക്ഷന്‍, കെ വിജയലക്ഷ്മി (വൈസ് പ്രസിഡന്റുമാര്‍), ടി കെ മനോഹരന്‍ (സെക്രട്ടറി), കെ കെ രാധാകൃഷ്ണന്‍ നായര്‍ (ഓഡിററര്‍), എം കെ അരവിന്ദാക്ഷന്‍ നായര്‍ (ജോയിന്റ് സെക്രട്ടറി), കെ ശിവദാസ് (ട്രഷറര്‍) എന്നിവരെയും ശങ്കരവാര്യര്‍, എസ് വേലായുധന്‍പിള്ള, കെ വിദ്യാധരന്‍, കലാദര്‍പ്പണം രവീന്ദ്രനാഥ് എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മററി അംഗങ്ങളായും തിരഞ്ഞെടുത്തു