Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനങ്ങളെ തെററിദ്ധരിപ്പിക്കുവാനുള്ള ഗൂഢതന്ത്രം: കെ.കണ്ണന്‍
04/03/2017

വൈക്കം: ഡോ. അംബേദ്ക്കറുടെയും മററും പേരില്‍ സംഘടനയുണ്ടാക്കി പണപ്പിരിവ് നടത്തുന്നുവെന്നും ഉള്ളാട സമുദായത്തിന് നിലവില്‍ രണ്ടു സംഘടനകള്‍ ഉണ്ടെന്നും ആ സംഘടനകള്‍ തന്നെ ധാരാളമാണെന്നും ചൂണ്ടിക്കാട്ടി കെ യു എം എസിന്റെ ജില്ലാ സെക്രട്ടറി പി എം സന്തോഷിന്റെതായി വന്ന പ്രസ്താവന ജനങ്ങളെ തെററിദ്ധരിപ്പിക്കുവാനുള്ള ഗൂഢതന്ത്രമാണെന്ന് ഡോ. അംബേദ്കര്‍ സാംസ്‌കാരിക സാമൂഹ്യ ഐക്യവേദി പ്രസിഡന്റ് കെ.കണ്ണന്‍ പ്രസ്താവിച്ചു. ഡോ. അംബേദ്കര്‍ സാംസ്‌കാരിക സാമൂഹ്യ ഐക്യവേദി സാമുദായിക സംഘടനയല്ലെന്നും അംബേദ്കറുടെ ആശയങ്ങളില്‍ താല്‍പ്പര്യമുള്ള പുരോഗമന കാഴ്ചപ്പാടുള്ള എല്ലാ ജനവിഭാഗങ്ങളുടെയും സാമൂഹ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധമായിട്ടുള്ള സാമൂഹ്യ സംഘടനയാണെന്നും കണ്ണന്‍ പറഞ്ഞു. അംബേദ്കര്‍ ഐക്യവേദി അനധികൃതമായി യാതൊരുപണപ്പിരിവും വാഗ്ദാനവും നല്‍കിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് ഏതൊരന്വേഷണവും നേരിടാന്‍ സംഘടന തയ്യാറാണെന്നും കെ കണ്ണന്‍ പറഞ്ഞു.