Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടികേററാന്‍ ഇക്കുറി പുതിയ കൊടിക്കൂറ.
03/03/2017
വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടികേറ്റാനുള്ള കൊടിക്കൂറ വൈക്കപ്രയാര്‍ ആലുങ്കല്‍ ആര്‍ പ്രതാപചന്ദ്രന്‍ ക്ഷേത്രനടയില്‍ സമര്‍പ്പിക്കുന്നു

വൈക്കം: വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടികേററാന്‍ ഇക്കുറി പുതിയ കൊടിക്കൂറ. വൈക്കപ്രയാര്‍ ആലുങ്കല്‍ ആര്‍ പ്രതാപചന്ദ്രന്‍ വഴിപാടായി സമര്‍പ്പിച്ചതാണ് ഇത്. സിംഹവാഹനം ആലേഖനം ചെയ്ത് പഞ്ചവര്‍ണ്ണങ്ങളില്‍ തീര്‍ത്ത കൊടിക്കൂറ ഇന്നലെ രാവിലെ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. ദേവസ്വം അധികാരികളും ഉപദേശകസമിതി ഭാരവാഹികളും കൊടിക്കുറ ഏററുവാങ്ങി. സബ് ഗ്രൂപ്പ് ഓഫീസര്‍ വി ബി രാജീവ് കുമാര്‍, മേല്‍ ശാന്തി ഭാഗ്യരാജ്, ഉപദേശകസമിതി ഭാരവാഹികളായ എം പി പ്രോംകുമാര്‍, ആനന്ദകുട്ടന്‍, സുന്ദരന്‍, പി രാമചന്ദ്രന്‍, മുരളീധരന്‍ നായര്‍, പ്രദീപ് കുമാര്‍, സാജു എന്നിവര്‍ പങ്കെടുത്തു.