Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവ പച്ചക്കറി കൃഷിയുമായി ബഷീര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍
21/12/2015
തലയോലപ്പറമ്പ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച ജൈവ കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട് നിര്‍വഹിക്കുന്നു
ജൈവ പച്ചക്കറി കൃഷിയുമായി ബഷീര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍. സ്‌ക്കൂള്‍ സംരക്ഷണസമിതിയുടെ സഹകരണത്തോടെ പ്രവേശനകവാടത്തിനു സമീപമുള്ള 25 സെന്റ് സ്ഥലത്താണ് വിദ്യാര്‍ത്ഥികള്‍ പുതിയ സംരഭത്തിന് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കരനെല്‍ കൃഷി ചെയ്ത ഇവിടെ വാഴ, മരച്ചീനി, വിവിധയിനം പച്ചക്കറികള്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട് നിര്‍വഹിച്ചു. സ്‌ക്കൂള്‍ സംരക്ഷണസമിതി രക്ഷാധികാരി പി.നാരായണന്‍ എക്‌സ്. എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലീനാമ്മ ജോര്‍ജ്ജ്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി അനി ചെള്ളാങ്കല്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എ.പത്രോസ്, ആര്‍.കെ രാജേഷ്, അനന്ദു ഉണ്ണി, സലിം, ടി.പി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.