Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി എസ് ശ്രീനിവാസന്‍ സ്മാരക ഗവണ്‍മെന്റ് എല്‍ പി സ്‌ക്കൂളിന്റെ 105-ാം വാര്‍ഷികാഘോഷം
03/03/2017
തലയാഴം പി എസ് ശ്രീനിവാസന്‍ സ്മാരക ഗവണ്‍മെന്റ് എല്‍ പി സ്‌ക്കൂള്‍ വാര്‍ഷികം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം പി എസ് ശ്രീനിവാസന്‍ സ്മാരക ഗവണ്‍മെന്റ് എല്‍ പി സ്‌ക്കൂളിന്റെ 105-ാം വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എസ് ആര്‍ ജയഘോഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘാടകസമിതി രൂപീകരണവും നടന്നു. തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് പുഷ്‌ക്കരന്‍, സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ സന്ധ്യ അനീഷ്, എം ഡി ബാബുരാജ്, സുശീല, സുവര്‍ണന്‍, എസ് ദേവരാജന്‍, ഷൈലജ മോഹന്‍, അശോകന്‍, ശശിധരവര്‍മ, എന്‍ ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.