Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്ഷ്യസുരക്ഷ ലിസ്റ്റിലെ അപാകത പരിഹരിക്കണം
03/03/2017

വൈക്കം: തലയാഴം പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷ ലിസ്റ്റില്‍ വ്യാപക ക്രമക്കേട് നടന്നതായി ആക്ഷേപം. പാവപ്പെട്ട നിരവധി ഉപഭോക്താക്കള്‍ ലിസ്റ്റില്‍ നിന്നും പുറത്താവുകയും അനര്‍ഹര്‍ കടന്നുകൂടുകയും ചെയ്തതിനാല്‍ ഗ്രാമസഭകള്‍ പലതും തര്‍ക്കത്തെ തുടര്‍ന്ന് ലിസ്റ്റ് പാസാക്കാതെ പിരിയുകയായിരുന്നു. ഈ സാഹചര്യത്തില്‍ ലിസ്റ്റ് പുനഃപരിശോധിച്ച് അര്‍ഹരായ മുഴുവന്‍ കാര്‍ഡ് ഉടമകളെയും ഉള്‍പ്പെടുത്തണമെന്ന് ഐ.എന്‍.ടി.യു.സി തലയാഴം മണ്ഡലം കമ്മിററി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജി.രാജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.വി ചന്ദ്രബോസ്, യു.കെ സജീവ്, കാര്‍ത്തികേയന്‍, രാജപ്പന്‍ ചിറ്റാത്തറ, ഹരിദാസ്, മുരളീധരന്‍, ഷിബു, വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.