Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പൂയം ഉത്സവത്തിന് കൊടിയേറി
02/03/2017
മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം ഉത്സവത്തിന് ഹംസാനന്ദന്‍ തന്ത്രി കൊടിയേററുന്നു

വൈക്കം : ടി.വി പുരം കണ്ണുകെട്ടുശ്ശേരി 115-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പൂയം ഉത്സവത്തിന് ഹംസാനന്ദന്‍ തന്ത്രി കൊടിയേററി. വ്യാഴാഴ്ച രാവിലെ പന്തീരടി പൂജയ്ക്ക് ശേഷമായിരുന്നു കൊടിയേററ്. മേല്‍ശാന്തി മഹേഷ്, ഗിരീഷ്, സുധീഷ്, അനന്ദു എന്നിവര്‍ സഹകാര്‍മികരായി.തുടര്‍ന്ന് കലശാഭിഷേകവും മഹാപ്രസാദഊട്ടും നടന്നു. ക്ഷേത്രം പ്രസിഡന്റ് പി.എന്‍ ശശിധരന്‍, സെക്രട്ടറി കെ.വി രജി, വി.ടി ഗോപാലകൃഷ്ണന്‍, ഷാജി, ബിനുരാജ്, ശ്രീനി തോപ്പില്‍, ദിലീപ്, വിമല, അപ്പുക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൊടിയേററാനുള്ള കൊടികയര്‍, കൊടിക്കൂറ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആഘോഷപൂര്‍വ്വം ക്ഷേത്രത്തില്‍ കൊണ്ടുവന്നു. ദേശതാലപ്പൊലി, കാവടിഘോഷയാത്ര,കലശാഭിഷേകം, സംഗീതകച്ചേരി, നാടകം, ഡാന്‍സ്, കുടുംബയൂണിറ്റ് കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. 9 ന് പൂയം ഉത്സവം ആഘോഷിക്കും. രാവിലെ 8.30ന് ഗുരുദേവകീര്‍ത്തനാലാപനം, 10ന് കലശാഭിഷേകം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് പുഷ്പാഭിഷേകം, തുടര്‍ന്ന് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം, രാത്രി 9.30 ന് ആറാട്ട് പുറപ്പാട് തുടര്‍ന്ന് പഞ്ചവിംശതികലശാഭിഷേകം, വലിയകാണിക്ക എന്നിവയും നടക്കും.