Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടിവെള്ള ക്ഷാമത്തിന് അടിയന്തിരമായി പരിഹാരം ഉണ്ടാക്കണം
02/03/2017

വൈക്കം: വൈക്കം നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് അടിയന്തിരമായി പരിഹാരം ഉണ്ടാക്കണമെന്നും ഓരുവെള്ള ഭീഷണിമൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടും ജനതാദള്‍ (എസ്) വൈക്കം നിയോജകമണ്ഡലം കമ്മററി പ്രസിഡന്റ് കെ.കെ.രാജുവിന്റെ നേതൃത്വത്തില്‍ ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസിന് നിവേദനം നല്‍കും. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാലപ്പഴക്കം വന്ന ജലവിതരണ പൈപ്പുകള്‍ മാററി സ്ഥാപിച്ച് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണമെന്നും വെട്ടിക്കാട്ട്മുക്ക് പാലത്തിന് നടപ്പാത നിര്‍മ്മിക്കുന്നതോടൊപ്പം സ്ഥിര സംവിധാനമെന്ന നിലയില്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ടി വി പുരത്തെ കോട്ടച്ചിറ-കൊതവറ സ്പില്‍വേ നിര്‍മ്മാണത്തിലെ അപാകത പരിഹരിച്ച് ഓരുവെള്ള ഭീഷണിയില്‍ നിന്നും കാര്‍ഷിക മേഖലയെ രക്ഷിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെടും. നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ.രാജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന കൗണ്‍സില്‍ അംഗം വി.ആര്‍.രാമദാസ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കെ.എ.രാജപ്പന്‍, ഷാജി, കെ.ആര്‍.സന്തോഷ്‌കുമാര്‍, എസ്.റോയി, കെ.എന്‍.സുരേഷ്, സുരേഷ് ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനതാദള്‍ (എസ്) വൈക്കം നിയോജകമണ്ഡലം ഭാരവാഹികളായി കെ.എന്‍.സുരേഷ് (വൈസ് പ്രസിഡന്റ്), കെ.ആര്‍.സന്തോഷ്‌കുമാര്‍, ഷാജി ചേമ്പാല (സെക്രട്ടറിമാര്‍), രാജപ്പന്‍ ഇറുമ്പയം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.