Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഗ്രാമപഞ്ചായത്തില്‍ അര്‍ഹരായമുഴുവന്‍പേരെയും മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം
02/03/2017

വൈക്കം: ദേശീയ ഭക്ഷ്യഭദ്രതാ നിയമം-2013 മുന്‍ഗണനാ ലിസ്റ്റിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ച് ഇനിയും പുറത്തുനില്‍ക്കുന്ന അര്‍ഹരായ ആളുകളെ കൂടി മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പിനോടും സര്‍ക്കാരിനോടും തലയാഴം ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നേരത്തെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന പലരും അന്തിമലിസ്റ്റ് വന്നപ്പോള്‍ പുറത്തായിരിക്കുന്ന സാഹചര്യത്തിലാണ് അര്‍ഹരായ മുഴുവന്‍പേരെയും ഉള്‍പ്പെടുത്തുന്നതിനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.