Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലിസ്യു സ്‌ക്കൂള്‍ 33-ാമത് വാര്‍ഷിക ദിനാഘോഷ പരിപാടികള്‍ നാളെ നടക്കും.
21/12/2015
ലിസ്യു സ്‌ക്കൂള്‍ 33-ാമത് വാര്‍ഷിക ദിനാഘോഷ പരിപാടികള്‍ നാളെ നടക്കും. രാവിലെ 9.30ന് തമിഴ്‌നാട് മുന്‍ചീഫ് സെക്രട്ടറി പി.സി സിറയക് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. സ്‌ക്കൂള്‍ മാനേജര്‍ ഡോ. ജോസഫ് ഓടനാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.അജിത്ത് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. വൈക്കം ഫൊറോന പള്ളി വികാരി ഫാ. പോള്‍ ചിറ്റിനപ്പള്ളി ക്രിസ്തുമസ് സന്ദേശം നല്‍കും. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, കൗണ്‍സിലര്‍ കിഷോര്‍കുമാര്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. വി.ജെ അലക്‌സാണ്ടര്‍, വൈസ് പ്രിന്‍സിപ്പാള്‍ നിമ്മി ജെയിംസ്, പി.ടി.എ പ്രസിഡന്റ് ജോണി നെല്ലിപ്പറമ്പില്‍, ബാബു സെബാസ്റ്റ്യന്‍, ആര്‍.പാര്‍വതി, ഫാ. ജോബി മുരട്ടുപൂവത്തിങ്കല്‍, സെലീന പോള്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.