Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം : ശ്രീ കാളിയമ്മനട ഭദ്രകാളീ ക്ഷേത്രത്തിലെ 12-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും 41 മഹോത്സവവും
21/12/2015
ശ്രീ കാളിയമ്മനട ഭദ്രകാളീ ക്ഷേത്രത്തിലെ 12-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും 41 മഹോത്സവവും ഡിസംബര്‍ 27 വരെ നടത്തുന്നു. കട്ടപ്പന രവീന്ദ്രന്‍ യജ്ഞാചാര്യനായിരിക്കും. 22ന് 5.30ന് ഗണപതിഹോമം, 7ന് ഭാഗവതപാരായണം, 8ന് പ്രഭാത ഭക്ഷണം, 10ന് നരസിംഹാവതാരം, ഉച്ചയ്ക്ക് 12 മുതല്‍ ഭാഗവത പ്രഭാഷണം, 1ന് നാരായണീയ പാരായണം, ഉച്ചഭക്ഷണം, 2ന് ഭാഗവത പാരായണം, വൈകിട്ട് 5.30ന് ലളിതാസഹസ്രനാമജപം, 6.30ന് ദീപാരാധന, താലപ്പൊലി, തുടര്‍ന്ന് നാമജപം, ഭജന, 7.30ന് പ്രഭാഷണം, 8.30ന് അത്താഴം എന്നിവയും 23ന് 5.30ന് പ്രഭാതപൂജകള്‍, 7.30ന് ഭാഗവതപാരായണം, 8ന് പ്രഭാത ഭക്ഷണം, രാവിലെ 10ന് ശ്രീകൃഷ്ണാവതാരം, 12ന് ഭാഗവത പ്രഭാഷണം, ഉച്ചയ്ക്ക് 1 മുതല്‍ നാരായണീയ പാരായണം, ഉച്ചഭക്ഷണം, 2ന് ഭാഗവത പാരായണം, വൈകിട്ട് 5 മുതല്‍ ലളിതാസഹസ്ര നാമജപം, 6.30ന് ദീപാരാധന, താലപ്പൊലി, തുടര്‍ന്ന് നാമജപം, ഭജന, 7.30ന് ഭാഗവത പ്രഭാഷണം, 8.30ന് അത്താഴം എന്നിവയും 24ന് 5.30ന് പ്രഭാതപൂജകള്‍, 7.30 മുതല്‍ ഭാഗവത പാരായണം, 11ന് ഗോവിന്ദ പട്ടാഭിഷേകം, 12ന് ഭാഗവത പ്രഭാഷണം, ഉച്ചയ്ക്ക് 1ന് നാരായണീയ പാരായണം, ഉച്ചഭക്ഷണം, 2ന് ഭാഗവത പാരായണം, വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, 6.30ന് ദീപാരാധന, താലപ്പൊലി, തുടര്‍ന്ന് നാമജപം, ഭജന, 7.30ന് ഭാഗവത പ്രശ്‌നോത്തരി, 8.30ന് അത്താഴം എന്നിവയും, 25ന് 5.30ന് പ്രഭാതപൂജകള്‍, 7.30ന് ഭാഗവത പാരായണം, 8ന് പ്രഭാതഭക്ഷണം, 10.30ന് സ്വയംവര ഘോഷയാത്ര, 11.30ന് രുഗ്മിണീ സ്വയംവരം, 12ന് ഭാഗവത പ്രഭാഷണം, 1ന് നാരായണീയ പാരായണം, സ്വയംവരസദ്യ, 2ന് ഭാഗവത പാരായണം, വൈകിട്ട് 5ന് ലളിതാസഹസ്രനാമ ജപയജ്ഞം, 6.30ന് ദീപാരാധന, താലപ്പൊലി, തുടര്‍ന്ന് നാമജപം, ഭജന, 8.30ന് അത്താഴം, 9ന് തിരുവാതിരകളി എന്നിവയും, 26ന് രാവിലെ 5.30ന് പ്രഭാതപൂജകള്‍, 7.30ന് ഭാഗവതപാരായണം 8ന് പ്രഭാത ഭക്ഷണം, 9ന് കുചേലസദ്ഗതി, 10ന് സന്താനഗോപാലം, 12ന് ഭാഗവത പ്രഭാഷണം, 1ന് നാരായണീയ പാരായണം, ഉച്ചഭക്ഷണം, 2ന് ഭാഗവത പാരായണം, വൈകിട്ട് 5.30ന് ലക്ഷ്മീ സഹസ്രനാമജപം, 6.30ന് ദീപാരാധന, താലപ്പൊലി, തുടര്‍ന്ന് നാമജപം, ഭജന, 7.30ന് ഭാഗവത പ്രഭാഷണം, 8.30ന് അത്താഴം എന്നിവയും 27ന് 41 മഹോത്സവത്തില്‍ രാവിലെ 5.30ന് പ്രഭാതപൂജകള്‍, 7.30ന് ഭാഗവത പാരായണം, 8ന് പ്രഭാത ഭക്ഷണം, 8.30ന് ശ്രീകൃഷ്ണസ്വധാമപ്രാപ്തി, 10ന് അവഭ്യഥസ്‌നാനം, ഉച്ചയ്ക്ക് 12ന് മഹാപ്രസാദഊട്ട്, 2ന് കളമെഴുത്ത് ആരംഭം, 5ന് ഭജന്‍സ്, വൈകിട്ട് 7ന് എതിരേല്‍പ്പ്, കളമെഴുത്ത് പാട്ട്, 8.30ന് അത്താഴം എന്നിവയും ഉണ്ടായിരിക്കും. മീനഭരണി 2016 ഏപ്രില്‍ 8ന് നടത്തുന്നു. മീനഭരണിയോടനുബന്ധിച്ച് കളമെഴുത്തുപാട്ട്, ദിവസപൂജ, ചുററുവിളക്ക്, ഗുരുതി പൂജ എന്നിവയും ഉണ്ടായിരിക്കും.