Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി കെ വിശ്വനാഥന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും നടത്തുന്നു.
21/12/2015
സഖാവ് സി കെ വിശ്വനാഥന്റെ 13-ാം ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 24 ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ (എ ഐ ററി യൂ സി) ആഭിമുഖ്യത്തില്‍ സി കെ വിശ്വനാഥന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും നടത്തുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തനരംഗത്തു വന്ന സി കെ വൈക്കത്തും സമീപപ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനും നിരവധിയായ തൊഴിലാളി സംഘടനകള്‍ രൂപപ്പെടുത്തുന്നതിനും നേതൃത്വം നല്കിയവരില്‍ പ്രമുഖനായിരുന്നു. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ സ്ഥാപക നേതാവായിരുന്ന സി കെ മരണം വരെ യൂണിയന്‍ പ്രസിഡന്റായിരുന്നു. യൂണിയന്റെ നേതൃത്വത്തില്‍ നടന്ന കൊടൂരുത്തി സമരം, ഒഴൂരാന്‍ സമരം, കണ്ണികാടന്‍ സമരം തുടങ്ങിയ ഇതിഹാസതുല്യമായ ഒട്ടേറെ സമരങ്ങള്‍ക്ക് നായക സ്ഥാനം വഹിച്ചു. വൈക്കത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് എം എല്‍ എയും ആയിരുന്നു. പാര്‍ട്ടിയിലും എ ഐ ററി യൂ സിയിലും ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അദ്ദേഹം ജനയുഗം ദിനപത്രത്തിന്റെ ജനറല്‍ മാനേജരുമായിരുന്നു. ഡിസംബര്‍ 24ന് വൈകിട്ട് 4ന് വൈക്കം ബോട്ടുജെട്ടി മൈതാനത്തില്‍ നടക്കുന്ന ചടങ്ങില്‍ സി കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് സ: വി എസ് അച്യുതാനന്ദന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നല്കുന്നു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി ബി ബിനു അദ്ധ്യക്ഷനായിരിക്കും. മികച്ച മാര്‍ക്ക് ലഭിച്ച കുട്ടിക്കുള്ള അവാര്‍ഡ് നല്കല്‍ സി പി ഐ എക്‌സി. മെമ്പര്‍ ബിനോയ് വിശ്വം നിര്‍വ്വഹിക്കുന്നു. മികച്ച മാര്‍ക്ക് ലഭിച്ച കുട്ടിക്ക് ക്യാഷ് അവാര്‍ഡ് നല്കല്‍ കേണല്‍ രാജീവ് മണ്ണാളി നിര്‍വ്വഹിക്കുന്നു. എ ഐ റ്റി യൂ സി സംസ്ഥാന ജന. സെക്രട്ടറി കെ പി രാജേന്ദ്രന്‍, പി കെ കൃഷ്ണന്‍, സി കെ ശശിധരന്‍, അഡ്വ. പി കെ ചിത്രഭാനു, ആര്‍ സുശീലന്‍, പി സുഗതന്‍, കെ അജിത്ത് എം എല്‍ എ, ജോണ്‍ വി ജോസഫ്, കെ ഡി വിശ്വനാഥന്‍, ടി എം സദന്‍, ലീനമ്മ ഉദയകുമാര്‍, എന്‍ അനില്‍ ബിശ്വാസ്, പി നാരായണന്‍ എക്‌സ് എം എല്‍ എ, അഡ്വ. കെ പ്രസന്നന്‍, സി എം മോഹനന്‍, എം എസ് സുരേഷ്, കെ നാരായണന്‍, ബി രാജേന്ദ്രന്‍, കെ എ രവീന്ദ്രന്‍, പി ആര്‍ ശശി, വി എന്‍ ഹരിയപ്പന്‍ എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തുന്നു.