Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തവണക്കടവ്-വൈക്കം ജങ്കാര്‍ സര്‍വ്വീസ് പുന:രാരംഭിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു.
21/12/2015
വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് (ഫയല്‍ ചിത്രം)
കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് നിന്നുപോയ തവണക്കടവ്-വൈക്കം ജങ്കാര്‍ സര്‍വ്വീസ് പുന:രാരംഭിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ചേന്നംപള്ളിപ്പുറം പഞ്ചായത്തുമായി ചേര്‍ന്ന് പുതിയ ജോയിന്റ് കമ്മിററി രൂപീകരിക്കും. ജോയിന്റ് കമ്മററി അംഗങ്ങളായി നഗരസഭ സ്‌ററാന്റിംഗ് കമ്മററി ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു. ലാഭം പ്രതീക്ഷിക്കാതെ ജനസേവനമെന്ന നിലയിലാണ് ജങ്കാര്‍ സര്‍വ്വീസ് പുന:രാരംഭിക്കാന്‍ എല്‍.ഡി.എഫ് നേത്യത്വത്തിലുള്ള നഗരസഭ കൗണ്‍സിലും ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്തും നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. പുല്ലുകുളം അടക്കമുള്ള നഗരസഭയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയുടെ ഭൂമികള്‍ പല സ്ഥലങ്ങളിലും കയ്യേറിയിട്ടുണ്ട്. മാലിന്യസംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇവിടെ പ്രതിപക്ഷത്തിന്റെ കൂടെ നിര്‍ദ്ദേശങ്ങള്‍ ആരായും. ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കാന്‍ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരെ ഉള്‍പ്പെടുത്തി ജോയിന്റ് കമ്മിററി രൂപീകരിക്കാനും ഇന്നലത്തെ കൗണ്‍സിലില്‍ തീരുമാനമായി. അയല്‍സഭകളും വാര്‍ഡ് സഭകളും, വാര്‍ഡ് വികസന സമിതികളും ജനുവരി 15നകം രൂപീകരിക്കും. എല്ലാ വാര്‍ഡുകളിലും സേവാഗ്രാമം തുറക്കും. 30 ദിവസത്തിനുള്ളില്‍ നഗരസഭ പൗരാവകാശ രേഖ പ്രസിദ്ധീകരിക്കും. നഗരസഭയില്‍ നിന്നും എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകുമെന്ന് രേഖയില്‍ ഉണ്ടാകും. ചെയര്‍മാന്റെ ദുരിതാശ്വാസ നിധി രൂപീകരിക്കാനും തീരുമാനിച്ചു. കുടുംബശ്രീയിലേയ്ക്ക് അഞ്ച് വനിത കൗണ്‍സിലര്‍മാരെ തെരഞ്ഞെടുത്തു. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പെഴ്‌സണ്‍ എ.സി മണിയമ്മ, കൗണ്‍സിലര്‍മാരായ പി.ശശിധരന്‍, ഡി.രഞ്ജിത്ത്കുമാര്‍, ആര്‍. സന്തോഷ്, എസ്.ഹരിദാസന്‍നായര്‍, ബിജു കണ്ണേഴത്ത്, അഡ്വ. വി.വി സത്യന്‍, ജി.ശ്രീകുമാരന്‍ നായര്‍, കിഷോര്‍കുമാര്‍, ഷിബി സന്തോഷ്, ഇന്ദിരാദേവി, രോഹിണിക്കുട്ടി അയ്യപ്പന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.