Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ എസ്.എസ്.എസ് സപ്തദിന ക്യാമ്പ് തോട്ടകം സി.കെ.എം യു.പി സ്‌ക്കൂളില്‍ ആരംഭിച്ചു.
21/12/2015
വൈക്കം ആശ്രമം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ എസ്.എസ്.എസ് സപ്തദിന ക്യാമ്പ് തോട്ടകം സി.കെ.എം യു.പി സ്‌ക്കൂളില്‍ കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
ആശ്രമം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ എസ്.എസ്.എസ് സപ്തദിന ക്യാമ്പ് തോട്ടകം സി.കെ.എം യു.പി സ്‌ക്കൂളില്‍ ആരംഭിച്ചു. സ്‌ക്കൂള്‍ മാനേജര്‍ എന്‍. ഗോപാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. ക്യാമ്പ് കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ പി.എസ് മുരളീധരന്‍, ആശ്രമം സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി.ആര്‍ ബിജി, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് തോമസ്, മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ബാബുരാജ്, പ്രോഗ്രാം ഓഫീസര്‍ കെ.മുരളീധരന്‍, കെ.രാധാകൃഷ്ണന്‍, ഷാജി മാടയില്‍, ഷാജി ടി.കുരുവിള, എസ്.സനല്‍ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് അംഗങ്ങളായ എന്‍.ബാബുരാജ്, മിനി വി.അപ്പുക്കുട്ടന്‍, ടി.ശ്രീനി, പി.ബീന, പി.അജിത്ത്, ദീപ്തിദാസ്, പി.ഹരിദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാലിന്യ നിര്‍മാര്‍ജ്ജനുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷനുമായി സഹകരിച്ച് തയ്യാറാക്കിയ ചോദ്യാവലിയുമായി എന്‍.എസ്.എസ് വാളന്റിയര്‍മാര്‍ വരുംദിവസങ്ങളില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്തി പരിഹാര നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്തിനും ജില്ലാ കളക്ടര്‍ക്കും സമര്‍പ്പിക്കും.