Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്ഷരമുററങ്ങളില്‍ വര്‍ണക്കാഴ്ചയൊരുക്കി ക്രിസ്തുമസ് ആഘോഷം
19/12/2015
വൈക്കം ആശ്രമം സ്‌ക്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഫാ. ഡോ. പോള്‍ ചിററിനപ്പള്ളി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
അക്ഷരമുററങ്ങളില്‍ വര്‍ണക്കാഴ്ചയൊരുക്കി ക്രിസ്തുമസ് ആഘോഷം. ഇന്നലെ എല്ലാ വിദ്യാലയ മുറരങ്ങളിലും കേക്കുമുറിച്ചും കരോള്‍ നടത്തിയുമാണ് ക്രിസ്തുമസിനെ വിദ്യാര്‍ത്ഥികള്‍ വരവേററത്. കേക്കുകള്‍ പരസ്പരം ചുണ്ടുകള്‍ക്ക് കൈമാറി അവര്‍ സ്‌നേഹം പങ്കിട്ടു. ആശ്രമം സ്‌ക്കൂളിലെ 2800ഓളം കുട്ടികളാണ് ആഘോഷങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയത്. ഫാ. ഡോ. പോള്‍ ചിററിനപ്പള്ളി വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്‍കി. സ്‌ക്കൂള്‍ മാനേജര്‍ പി.വി ബിനേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍, പ്രിന്‍സിപ്പാള്‍മാരായ പി.ആര്‍ ബിജി, കെ.വി പ്രദീപ്കുമാര്‍, അധ്യാപകരായ ഷാജി ടി.കുരുവിള, പി.ടി ജിനീഷ്, സാലി ജോര്‍ജ്ജ്, എസ്.അനില്‍, കെ.മുരളീധരന്‍, പ്രിയ ഭാസ്‌കര്‍, എന്‍.ബാബുരാജ്, എസ്.എന്‍.ഡി.പി യൂണിയന്‍ കൗണ്‍സിലര്‍ പി.പി സന്തോഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.