Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രിസ്തുമസ് ആഘോഷം നടത്തി.
19/12/2015
വൈക്കം ഫ്രണ്ട്‌സ് ഓഫ് വെല്‍ഫയറിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിക്കുന്നു
വൈക്കം വെല്‍ഫയര്‍ സെന്ററില്‍ വൈദികരുടെയും സന്യസ്തരുടെയും അല്‍മായരുടെയും കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് വെല്‍ഫയറിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം നടത്തി. ചടങ്ങിന്റെ ഭാഗമായി നഗരസഭയിലെ കൗണ്‍സിലര്‍മാരെ ആദരിച്ചു. ആഘോഷപരിപാടികള്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഫാ. പോള്‍ ചിററിനപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നടേല്‍ പള്ളി വികാരി ഫാ. ജോസഫ് ഓടനാട്ട്, ഫാ. ഡിസ്റ്റോ കദളിക്കാട്ടില്‍, ഫാ. സണ്ണി കൂവയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.