Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേക്ക് നിര്‍മാണ പരിശീലനം ഇന്നും നാളെയുമായി ശ്രീ മഹാദേവ കോളേജ് ഓഡിറേറാറിയത്തില്‍ നടക്കും
19/12/2015
ക്രിസ്തുമസിനോടനുബന്ധിച്ച് കുറഞ്ഞ ചെലവില്‍ കേക്ക് നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ സ്വദേശി ഗ്രാമവികസന കേന്ദ്രവും ഗാന്ധിയന്‍ പഠനവിഭാഗവും സംയുക്തമായി നടത്തുന്ന കേക്ക് നിര്‍മാണ പരിശീലനം ഇന്നും നാളെയുമായി ശ്രീ മഹാദേവ കോളേജ് ഓഡിറേറാറിയത്തില്‍ നടക്കും. പരിശീലനപരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, ടി.ആര്‍.എസ് മേനോന്‍, പി.ജി.എം നായര്‍ എന്നിവര്‍ പ്രസംഗിക്കും.