Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മുന്‍സിപ്പാലിററി കേരളോത്സവം
18/12/2015
നഗരസഭ കേരളോത്സവം ചെയര്‍മാന്‍ അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു
വൈക്കം മുന്‍സിപ്പാലിററി കേരളോത്സവം നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ പി ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. വൈക്കം സത്യാഗ്രഹസ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ കലാ കായിക സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ ജി ശ്രീകുമാരന്‍ നായര്‍ സ്വാഗതം ആശംസിച്ചു.സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍മാരായ രോഹിണികുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത്, കൗണ്‍സിലര്‍മാരായ വി വി സത്യന്‍, മോഹനകുമാരി, ശ്രീകുമാരി യൂ നായര്‍, എം ടി അനില്‍ കുമാര്‍,അനൂപ്, അംബരീഷ് ജി വാസു, എസ് ഹരിദാസന്‍ നായര്‍, ആര്‍ സന്തോഷ്,ഷിബി സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കായിക മത്സരങ്ങള്‍ നാളെ വൈക്കം ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.