ലോട്ടറി വില്പന ആരംഭിച്ചു.
18/12/2015
ടാക്സി ഡ്രൈവേഴ്സ് യൂണിയന് (എ.ഐ.ടി.യു.സി) ടൗണ്‍ കമ്മിററിയുടെ നേതൃത്വത്തില്‍ ലോട്ടറി വില്പന ആരംഭിച്ചു. നിര്‍ദ്ധനരോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോട്ടറി വില്പന ആരംഭിച്ചിരിക്കുന്നത്. വില്പനയുടെ ഉദ്ഘാടനം അര്‍ബന്‍ ബാങ്ക് മാനേജര്‍ സാബു ജോര്‍ജ്ജിന് ആദ്യ ടിക്കററ് നല്‍കിക്കൊണ്ട് യൂണിയന് മണ്ഡലം സെക്രട്ടറി വി.കെ അനില്‍കുമാര്‍ നിര്‍വഹിച്ചു. യൂണിററ് സെക്രട്ടറി എന്‍.മോഹനന്, ഭുവനചന്ദ്രന്, രാജീവ്, കുഞ്ഞച്ചന്, ദീപു എന്നിവര്‍ പ്രസംഗിച്ചു.