Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ ജില്ലാ സമ്മേളനം 13നും 14നുമായി വ്യാപാരഭവന്‍ ഓഡിറേറാറിയത്തില്‍ നടക്കും.
11/11/2015
അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ ജില്ലാ സമ്മേളനം 13നും 14നുമായി വ്യാപാരഭവന്‍ ഓഡിറേറാറിയത്തില്‍ നടക്കും. പ്രതിനിധി സമ്മേളനം 13ന് രാവിലെ 11ന് സംസ്ഥാന പ്രസിഡന്റ് എന്‍.ദിവാകരന്‍ മുട്ടം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എന്‍.ആര്‍ ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി എന്‍.അരവിന്ദാക്ഷന്‍ നായര്‍, ജില്ലാ സെക്രട്ടറി സന്തോഷ് എന്‍.ശശിധരന്‍ ആചാരി, കെ.ജി ഉണ്ണികൃഷ്ണപിള്ള, സരള എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സെമിനാര്‍ സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ട്രഷറര്‍ ആര്‍.സത്യപാലന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ഡി.ബിജു, കെ.കൃഷ്ണന്‍, എന്‍.ദിവാകരന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. വൈകുന്നേരം 5.30ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എസ്.രാഘവന്‍ ഉദ്ഘാടനം ചെയ്യും. എന്‍.ആര്‍ ബാബു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സന്തോഷ്, ആര്‍.ഗോപിനാഥന്‍ നായര്‍, അബ്ദുല്‍ അസീസ്, കെ.പൊന്നു, ഇ.എബ്രഹാം ജോസഫ്, എന്‍.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. പ്രതിനിധി സമ്മേളനം 14ന് സമാപിക്കും.