Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമീപവാസികളുടെ വീടുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചയാള്‍ വീടിനുള്ളില്‍ ടിന്നര്‍ ഒഴിച്ച് തീപൊള്ളലേററു മരിച്ച നിലയില്‍
17/12/2015
വീടുകള്‍ കത്തിക്കാന്‍ ഉപയോഗിച്ച ഗ്യാസ് സിലിണ്ടര്‍
ടി.വി പുരം ഗ്രാമപഞ്ചായത്തിലെ പള്ളിപ്രത്തുശേരി ഗ്രാമം ഇന്നലെ ഉണര്‍ന്നത് ഞെട്ടലോടെയാണ്. സമീപവാസികളുടെ വീടുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച ചിേററത്ത് രാജു (48) വീടിനുള്ളില്‍ ടിന്നര്‍ ഒഴിച്ച് തീപൊള്ളലേററു മരിച്ച നിലയില്‍ കണ്ടെത്തിയത് ആദ്യം ഞെട്ടലോടെയാണ് സമീപവാസികള്‍ ഉള്‍ക്കൊണ്ടത്. എന്നാല്‍ പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് രണ്ട് വീടുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിനുശേഷമാണ് ഇയാള്‍ ജീവനൊടുക്കിയതെന്ന് മനസ്സിലാകുന്നത്. ചിറേറത്ത് മണിയപ്പന്‍, ചിറേറത്ത് രാമചന്ദ്രപ്രമോദ് എന്നിവരുടെ വീടുകളാണ് ഗ്യാസ് സിലിണ്ടറും വൈദ്യുതിയും ഉപയോഗിച്ച് കത്തിക്കാന്‍ ശ്രമിച്ചത്. മണിയപ്പന്റെ വീട്ടില്‍ പുലര്‍ച്ചെ 3.30ന് ഉഗ്രശബ്ദത്തോടെ അമിട്ട് പൊട്ടിയതോടെയാണ് ദുരന്തകഥ പുറത്താകുന്നത്. അമിട്ട് പൊട്ടിയതിനെ തുടര്‍ന്ന് മണിയപ്പന്റെ വീടിന്റെ മുന്‍ഭാഗത്തെ ഓടുകള്‍ പൊട്ടിത്തെറിച്ചിരുന്നു. രാമചന്ദ്രപ്രമോദിന്റെ ബൈക്കും കരിമരുന്ന് ഉപയോഗിച്ച് കത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. പെട്രോള്‍ ടാങ്ക് കുത്തിത്തുറന്ന് ഇതിനുള്ളില്‍ കരിമരുന്ന് നിറച്ചിരിക്കുകയായിരുന്നു. ഓടുമേഞ്ഞ വീടുകള്‍ ആയതിനാലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടാകാതിരുന്നത്. മണിയപ്പന്റെ വീട്ടില്‍ നിന്നും ശബ്ദം കേട്ടയുടന്‍ വീടുകളെല്ലാം കത്തിയെന്നു കരുതിയാണ് രാജു ദേഹത്തു ടിന്നറൊഴിച്ചു തീകൊളുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ശബ്ദം കേട്ട ഉടന്‍ മണിയപ്പന്റെ വീട്ടുകാര്‍ ലൈറ്റിടാന്‍ ശ്രമിച്ചെങ്കിലും വൈദ്യുതി മുടങ്ങിയത് ദുരന്തം ഒഴിവാക്കി. ഉടന്‍ തന്നെ വൈക്കത്തുനിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. 4.30ന് ആരംഭിച്ച ഇവരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ രാവിലെ എട്ടോടെയാണ് അവസാനിക്കുന്നത്. മണിയപ്പന്റെയും രാമചന്ദ്രന്റെയും അടുക്കളക്കു സമീപം ഗ്യാസ് സിലിണ്ടറുകള്‍ തുറന്നുവെക്കുകയും വീടിനുചുറ്റും കരിമരുന്നും ടിന്നറും നിറച്ചിരിക്കുകയുമായിരുന്നു. ഗ്യാസ് സിലിണ്ടറുകള്‍ പൂര്‍ണമായി തുറന്നിരുന്നില്ല. ഇതാണ് ദുരന്തത്തിന് തടയിട്ടത്. വീട്ടില്‍ നിന്നും തീ പടരുമ്പോള്‍ ഓടിക്കൂടുന്നവര്‍ വെള്ളമെന്ന് കരുതി ടിന്നര്‍ എടുത്തു ഒഴിക്കുമെന്നു കരുതിയാണ് രാജു ബക്കററുകളില്‍ ഇത് നിറച്ചുവെച്ചിരുന്നതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. ഗ്യാസ് സിലിണ്ടറുകള്‍ പൂര്‍ണമായി തുറക്കാത്തതും വൈദ്യുതി മുടങ്ങിയതുമാണ് വീട്ടുകാരെ രക്ഷിച്ചത്. അല്ലാത്തപക്ഷം രാജുവിന്റെ വീട് ഉള്‍പ്പെടെയുള്ള മൂന്ന് വീടുകളും സമീപത്തുള്ള സ്‌ക്കൂളും നാല് സ്‌ക്കൂള്‍ വാഹനങ്ങളും പൂര്‍ണമായും കത്തിയമരുമായിരുന്നു. അഞ്ച് കിലോ തൂക്കമുള്ള എച്ച്.പി സിലിണ്ടറും ഇന്‍ഡ്യന്‍ ഓയിലിന്റെ വലിയ സിലിണ്ടറുമാണ് വീടുകളില്‍ തുറന്നുവെച്ചിരുന്നത്. ഫയര്‍ ഫോഴ്‌സ് എത്തിയ ഉടന്‍ ഗ്യാസ് സിലിണ്ടര്‍ നിര്‍വീര്യമാക്കിയിരുന്നു. പരിസരങ്ങളില്‍ നിന്ന് കണ്ടെത്തിയ കരിമരുന്ന്, ടിന്നര്‍, നാല് പെട്ടി പടക്കം എന്നിവ ഫയര്‍ ഫോഴ്‌സ് പോലീസിന് കൈമാറി. പൊതുവെ സമീപവാസികളുമായി അകന്നുകഴിയുന്ന രാജു പിതാവിനൊപ്പമായിരുന്നു താമസം. രാജുവിന്റെ ക്രൂരതകള്‍മൂലം രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യയും രണ്ട് മക്കളും ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കിയരുന്നു. ഏകദേശം നാലര മണിക്കൂറോളം കഷ്ടപ്പെട്ടാണ് രാജു ഈ പണികള്‍ നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിനുപിന്നില്‍ രാജുവിന് സഹായി ആരെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അസി. സ്റ്റേഷന്‍ ഓഫീസര്‍ ഷാജികുമാര്‍, ലീഡിംഗ് ഫയര്‍മാന്‍ മനോജ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സി.ഐ ടോമി കെ.സെബാസ്‌ററ്യന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.