Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തരിശായി കിടക്കുന്ന പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ്.
17/12/2015
വെള്ളൂര്‍, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തുകളില്‍ തരിശായി കിടക്കുന്ന പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ്. ഇവിടുത്തെ കര്‍ഷകരുടെ പരാതിയെത്തുടര്‍ന്ന് കളക്ടര്‍ തരിശുകിടക്കുന്ന പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു വിലയിരുത്തി. തുടര്‍ന്ന് വെള്ളൂര്‍ എച്ച്.എന്‍.എല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പാടശേഖരം കൃഷിയോഗ്യമാക്കി നല്‍കാമെന്ന് കമ്പനി ഉറപ്പുനല്‍കി. മാലിന്യം പുറംതള്ളുന്നതിനായി സ്വന്തമായി വേസ്റ്റ്‌യാര്‍ഡ് നിര്‍മിക്കാനും നിലവില്‍ പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്ന അഴുക്കുകള്‍ കൃഷിയോഗ്യമാക്കുംവിധം മാററിക്കൊള്ളാമെന്നും യാര്‍ഡില്‍നിന്നും മാലിന്യം കവിഞ്ഞൊഴുകാതിരിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യാമെന്നും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ തോമസ്, പാലാ ആര്‍.ഡി.ഒ സി.കെ പ്രകാശന്‍, വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാല്‍, പി.എസ് ഷിനോ, മനോജ്, ജോണി, ശശി, പ്രദീപ്, രജിത എന്നിവര്‍ പങ്കെടുത്തു.