Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയോജനസംഗമം സംഘടിപ്പിച്ചു.
17/12/2015
ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വയോജനസംഗമം സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ് മുതിര്‍ന്ന പൗരന്‍മാര്‍ക്കായി നടത്തിയ പരിപാടിയില്‍ ആരോഗ്യബോധവല്‍ക്കരണ ക്ലാസ്, തിമിര പരിശോധന, പ്രമേഹ പരിശോധന എന്നിവ നടത്തി. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 9.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ലേഖാ തമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശശികുമാര്‍, ഇടയാഴം പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയന്തി എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ഉദയനാപുരം പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി ദിവാകരന്‍, ജമീല നടരാജന്‍, എം.വി ശശികല, ഗീത ഷാജി, സന്ധ്യാമോള്‍, ഗിരിജ പുഷ്‌ക്കരന്‍, ഇടയാഴം പി.എച്ച്.സിയിലെ സൂപ്പര്‍വൈസര്‍ സിദ്ധീക്ക്, ഉദയനാപുരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ് കൃഷ്ണകുമാര്‍, ജിജി ജേക്കബ്, സി.എസ് എന്നിവര്‍ പ്രസംഗിച്ചു.