യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ബഹിഷ്ക്കരിച്ചു.
16/12/2015
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താനുള്ള സി.ഡി.എസ് കമ്മിററിയിലേക്കുള്ള വനിതാ പ്രതിനിധികളുടെ പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്തതില്‍ പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ബഹിഷ്ക്കരിച്ചു. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ. വി.വി സത്യന്, അംഗങ്ങളായ ജി.ശ്രീകുമാരന്‍ നായര്‍, കിഷോര്‍കുമാര്‍, അനൂപ്, ഷേര്‍ലി ജയപ്രകാശ്, സൗദാമിനി, സുമ കുസുമന്‍, സിന്ധു സജീവ്, ഷിബി സന്തോഷ് എന്നിവരാണ് സഭാനടപടികള്‍ ബഹിഷ്കരിച്ചത്.