Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്തദിനക്യാമ്പ് നടത്തും.
16/12/2015
ആശ്രമം സ്‌ക്കൂളിലെ വി.എച്ച്.എസ്.സി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ 19 മുതല്‍ 25 വരെ തോട്ടകം സി.കെ.എം സ്‌ക്കൂളില്‍ സപ്തദിനക്യാമ്പ് നടത്തും. തലയാഴം ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എസ് മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്യാമ്പിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. ഭാരവാഹികളായി എം.ഡി ബാബുരാജ്, കെ.രാധാകൃഷ്ണന്‍ നായര്‍ (രക്ഷാധികാരികള്‍), ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് (ചെയര്‍പേഴ്‌സണ്‍), എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.മുരളീധരന്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ സി.കെ.എം സ്‌ക്കൂള്‍ മാനേജര്‍ എന്‍.ഗോപാലകൃഷ്ണന്‍, ആശ്രമം സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍ എന്നിവര്‍ പ്രസംഗിച്ചു.