Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ പ്രതിരോധം സംഘടിപ്പിച്ചു.
16/01/2017

തലയോലപ്പറമ്പ്: എം.ടി വാസുദേവന്‍ നായര്‍, കമല്‍ തുടങ്ങിയ സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കുമെതിരെ സംഘപരിവാര്‍, സംഘടനകള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ തലയോലപ്പറമ്പില്‍ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന സമ്മേളനം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിററി അംഗം അഡ്വ. എന്‍.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ആര്‍.നികിതകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കമ്മിററിയംഗം സി.പി ജയരാജ്, ബ്ലോക്ക് സെക്രട്ടറി ആര്‍.രോഹിത്ത്, സി.പി.എം ലോക്കല്‍ സെക്രട്ടറി എ.പത്രോസ്, പി.ആര്‍ ദിലീഷ്, ടി.ഷിജു, എസ്.സന്ദീപ്‌ദേവ്, ടി.എസ് ഷബില്‍രാജ്, പി.എസ് നൗഫല്‍, അജിത് സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.