Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെട്ടിക്കാട്ട്മുക്കില്‍ പൈപ്പുലൈന്‍ പൊട്ടി വെള്ളം ചോര്‍ന്നൊലിക്കുന്നതുമൂലം നിരവധി വീടുകള്‍ അപകടഭീഷണിയില്‍
16/01/2017
വെട്ടിക്കാട്ട് മുക്ക്-വെള്ളൂര്‍ റോഡില്‍ കോളോത്ത് പാലത്തിനുസമീപം വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്ന നിലയില്‍.

തലയോലപ്പറമ്പ്: വെട്ടിക്കാട്ട്മുക്കില്‍ പൈപ്പുലൈന്‍ പൊട്ടി വെള്ളം ചോര്‍ന്നൊലിക്കുന്നതുമൂലം നിരവധി വീടുകളാണ് അപകടഭീഷണിയില്‍. റോഡ് മുഴുവന്‍ വെള്ളക്കെട്ടിലാണ്. കൂടാതെ ഇതുമൂലം റോഡ് ഏതുനിമിഷവും ഇടിഞ്ഞു പോകത്തക്ക സാഹചര്യവുമുണ്ട്. പൈപ്പ് പൊട്ടിയൊലിക്കുന്നതുമൂലം വെട്ടിക്കാട്ട്മുക്കില്‍ രണ്ട് വീടുകളുടെ മതിലുകള്‍ തകര്‍ന്നു. വെട്ടിക്കാട്ട് മുക്ക്-വെള്ളൂര്‍ റോഡില്‍ കോളോത്ത് പാലത്തിനും വെട്ടിക്കാട്ട്മുക്ക് ജംഗ്ഷനും ഇടക്കുള്ള 130 മീററര്‍ ഭാഗത്താണ് പൈപ്പ് പൊട്ടിയൊഴുകുന്നത്. പഴകിയ പൈപ്പ് ലൈന്‍ ആണ് പലയിടത്തായി നിരന്തരം പൊട്ടിയൊഴുകുന്നത്. ഇതൂമൂലം ഇരുചക്ര വാഹനങ്ങളിലെത്തുന്നവരും കാല്‍നട യാത്ര ചെയ്യുന്നവരും വലിയ വാഹനങ്ങള്‍ വരുമ്പോള്‍ ഗുരുതരമായ അവസ്ഥയാണ് നേരിടുന്നത്. ശക്തമായി പമ്പിംഗ് നടക്കുന്ന സമയങ്ങളില്‍ പൊട്ടിയ പൈപ്പുകളില്‍ നിന്നും ജലം ഭൂമിക്കടിയിലൂടെ വീടിന്റെ അടത്തറക്കടിയിലെ മണ്ണും ഒഴുക്കിയാണ് മൂവാററുപുഴയാററിലേക്ക് പതിക്കുന്നത്. പഴകിയ പൈപ്പുകള്‍ മാററിയിടാന്‍ വാട്ടര്‍ അഥോറിട്ടി നടപടി തുടങ്ങിയിട്ട് നാളുകളായി. കരാറുകാരനും പണി നടത്താന്‍ തയ്യാറാണ്. എന്നാല്‍ റോഡില്‍ കുഴിയെടുക്കാനും പൈപ്പു മാററാനും ഉള്ള അനുമതി പൊതുമരാമത്ത് വകുപ്പ് നല്‍കുന്നില്ലെന്നാണ് വാട്ടര്‍ അഥോറിട്ടി അധികൃതര്‍ പറയുന്നത്. റോഡ് താറുമാറാകുകയും സമീപത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തിനു ഭീഷണിയാകുകയും ചെയ്യുന്ന സംഭവത്തില്‍ വകുപ്പു ഉദ്യോഗസ്ഥര്‍ കാണിക്കുന്ന വീഴ്ചയിലും അനാസ്ഥയിലും ജനങ്ങള്‍ വന്‍ പ്രതിഷേധത്തിലാണ്. ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വകുപ്പ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവം മൂലം ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ ജില്ലാ കലക്ടറുടെ ഇടപെടലുകള്‍ അനിവാര്യമാണെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.