Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ വിഷരഹിത പച്ചക്കറികൃഷി വ്യാപകമാക്കല്‍ പദ്ധതി
16/01/2017
മറവന്‍തുരുത്ത് പഞ്ചായത്തില്‍ കുടുംബശ്രീ യൂണിററുകള്‍വഴി നടപ്പാക്കുന്ന ജൈവപച്ചക്കറി കൃഷിക്കുള്ള തൈവിതരണം ജില്ലാപഞ്ചായത്ത് അംഗം പി.സുഗന്‍ നിര്‍വഹിക്കുന്നു.

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ വിഷരഹിത പച്ചക്കറികൃഷി വ്യാപകമാക്കാന്‍ പദ്ധതി ആരംഭിച്ചു. ഇതിനായി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലുള്ള കര്‍മസേനയാണ് തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. നാല്‍പത് കുടുംബശ്രീ യൂണിററുകളുടെ നേതൃത്വത്തില്‍ 15 വാര്‍ഡുകളിലും കൃഷി നടപ്പാക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി പയര്‍, വെണ്ട, കുററിപ്പയര്‍, തക്കാളി, ചീര, മുളക്, വെള്ളരി ഇനത്തില്‍പെട്ട 70000 തൈകള്‍ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫിസര്‍ റെയ്ച്ചല്‍ സോഫിയ അലക്‌സാര്‍ പദ്ധതി വിശദീകരിച്ചു. വി.ഭാസ്‌ക്കരന്‍, ലീന ഡി.നായര്‍, പി.വി കൃഷ്ണകുമാര്‍, കമലമ്മ, ബിന്ദു സുനില്‍, വി.ബി കനകമ്മ, ടി.കറുത്തകുഞ്ഞ്, സുന്ദരന്‍ നളന്ദ എന്നിവര്‍ പ്രസംഗിച്ചു.