Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എച്ച്.എന്‍.എല്‍ സ്വകാര്യവല്‍കരണത്തിനെതിരെ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു
16/01/2017
എച്ച്.എന്‍.എല്‍ സ്വകാര്യവല്‍കരണത്തിനെതിരെ സമരസഹായസമിതിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ എച്ച്.എന്‍.എല്‍ സ്വകാര്യവല്‍കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എച്ച്.എന്‍.എല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കമ്പനി ഗേററിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി സമര സഹായസമിതിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സമരത്തിന്റെ 51-ാം ദിനത്തില്‍ നടന്ന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമരസഹായ സമിതി ചെയര്‍മാന്‍ അഡ്വ. പി.പി സിബിച്ചന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.ഐ സംസ്ഥാന എക്‌സി. അംഗം അഡ്വ. വി.ബി ബിനു, സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍, എന്‍.സി.പി ജില്ലാ പ്രസിഡന്റ് ടി.വി ബേബി, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേററ് അംഗം കെ.എ അപ്പച്ചന്‍, ജനതാദള്‍ സംസ്ഥാന കൗണ്‍സില്‍ അംഗം വി.ആര്‍ രാംദാസ്, കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഇ.എം കുഞ്ഞുമുഹമ്മദ്, കോണ്‍ഗ്രസ് (എസ്) സംസ്ഥാന കമ്മിററി ശിവദാസ് പുഴാരത്ത്, സമരസമിതി കണ്‍വീനര്‍ കെ. ശെല്‍വരാജ്, ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. സ്വകാര്യവല്‍കരണത്തിനെതിരെയുള്ള പ്ലക്കാര്‍ഡുകളുമേന്തി ബൈക്ക് റാലിയായാണ് തൊഴിലാളികള്‍ സമ്മേളനത്തിന് എത്തിയത്.