Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീറിന്റെ ആരാധികക്ക് ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം
16/01/2017
അഞ്ജു ബി.വര്‍ഗീസ്

തലയോലപ്പറമ്പ് : ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ നിന്നും തലയോലപ്പറമ്പ് എ.ജെ. ജോണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനിയും സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കടുത്ത ആരാധികയുമായ അഞ്ജു ബി.വര്‍ഗീസിന് മലയാളം പദ്യം ചൊല്ലലിലും ഇംഗ്ലീഷ് പദ്യം ചൊല്ലലിലും മൂന്നാംതവണയും ഒന്നാം സ്ഥാനം ലഭിച്ചു. പത്താം ക്ലാസിലും (2014) ഈ വിഭാഗത്തില്‍ അഞ്ജുവിനായിരുന്നു ഒന്നാം സ്ഥാനം. തമിഴ് പദ്യം ചൊല്ലലിലും രണ്ടാം സ്ഥാനം ലഭിച്ചു. തലയോലപ്പറമ്പ്, പൊതി മടിയപ്പള്ളിമ്യാലില്‍ ബിജു വര്‍ഗീസിന്റെയും (എസ്.ബി.ഐ., മൂന്നാര്‍), സെലിന്‍ ലോപ്പസിന്റെയും (ഡി.ഇ.ഒ. ഓഫീസ്, കടുത്തുരുത്തി) മകളാണ്. ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയിലെ സജീവ സാന്നിദ്ധ്യമായ അഞ്ജുവിനെ ഒ.എന്‍.വി. അനുസ്മരണ ചടങ്ങില്‍വച്ച് വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ. കുമാരന്‍ പൊന്നാടയണിയിച്ച് ആദരിക്കുമെന്ന് ബഷീര്‍ സ്മാരക സമിതി ജോയിന്റ് സെക്രട്ടറിയും എ.ജെ.ജോണ്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മലയാള വിഭാഗം അധ്യാപികയുമായ ഡോ. യു.ഷംല അറിയിച്ചു.