Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ്-മാക്കേക്കടവ് പാലം നിര്‍മാണോദ്ഘാടനം 27ന്
14/01/2017

വൈക്കം: തുറവൂര്‍-പമ്പ ഹൈവേയുടെ ഭാഗമായ ഉദയനാപുരം ഗ്രാമപഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ നേരേകടവ്-മാക്കേക്കടവ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം 27ന് നടക്കും. വൈകുന്നേരം അഞ്ചിന് നേരേകടവില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തിന്റെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണയോഗം 16ന് വൈകുന്നേരം ആറിന് നേരേകടവ് ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി അറിയിച്ചു. എം.എല്‍.എമാരായ സി.കെ ആശ, അഡ്വ. എ.എം ആരിഫ്, പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.