Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.ജി.എം വിദ്യാനികേതന്‍ വാര്‍ഷികം ഇന്ന്
14/01/2017

വൈക്കം: ടി.ജി.എം വിദ്യാനികേതന്റെ 14-ാമത് വാര്‍ഷികാഘോഷം ഇന്ന് നടക്കും. വൈകുന്നേരം 3.45ന് നടക്കുന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്യും. ടി.ജി.എം ഓഥര്‍ ഫാ. ഡോ. ഒ.പി വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീദേവി അന്തര്‍ജ്ജനം, മാനേജര്‍, സജീവ് തിരുവാതുക്കല്‍, അഡൈ്വസറി ബോര്‍ഡ് അംഗം പ്രൊഫ. സതീഷ് പോററി, അഡ്മിനിസ്‌ട്രേററര്‍ എം.മാത്യു, മറവന്‍തുരുത്ത് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറരി ചെയര്‍മാന്‍ കെ.എസ് വേണുഗോപാല്‍, വാര്‍ഡ് മെമ്പര്‍ ബിന്ദു സുനില്‍ എന്നിവര്‍ പ്രസംഗിക്കും. പഞ്ചായത്ത് നല്‍കുന്ന ഏററവും മികച്ച സ്‌ക്കൂളിനുള്ള പുരസ്‌കാരം പ്രസിഡന്റ് പി.വി ഹരിക്കുട്ടനില്‍ നിന്നും സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഏററുവാങ്ങും. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഹാസ്യതാരം പോള്‍സണ്‍ കൂത്താട്ടുകുളത്തിന് ടി.ജി.എം ഫൗണ്ടര്‍ ഡോ. ടി.പി ഏലിയാസ് പൊന്നാടയും പ്രശസ്തി പത്രവും നല്‍കി ആദരിക്കും. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവുപുലര്‍ത്തിയ കുട്ടികളെ അനുമോദിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍, യോഗാ അവതരണം, സ്‌കേററിംഗ് എന്നിവ നടക്കും.