Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ആധുനിക ടേബിള്‍ ഇന്‍ഡോ -അമേരിക്കന്‍ ആശുപത്രിയില്‍
13/01/2017
ഇന്‍ഡോ -അമേരിക്കന്‍ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള നട്ടെല്ലിലെ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്തുന്നതിനായുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന അലന്‍ അഡ്വാന്‍സ് സ്‌പൈന്‍ ടേബിള്‍

വൈക്കം: നട്ടെല്ലിലെ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്തുന്നതിനായുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന അലന്‍ അഡ്വാന്‍സ് സ്‌പൈന്‍ ടേബിള്‍ ഇന്ത്യയില്‍ ഇതാദ്യമായി വൈക്കത്തെ ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയില്‍ സ്ഥാപിച്ചു. ഒരു കോടി രൂപയാണ് അഡ്വാന്‍സ് ടേബിള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ്. രോഗിയുടെ സുരക്ഷ പൂര്‍ണമായി ഉറപ്പുവരുത്താന്‍ സഹായിക്കുന്നുവെന്നതാണ് അഡ്വാന്‍സ് ടേബിളിന്റെ മെച്ചം. 360 ഡിഗ്രിയില്‍ രോഗിയുടെ ശരീരനില മാററുന്നതിനും എക്‌സ്‌റേ എടുക്കുന്നതിനും സാധിക്കുമെന്നതാണ് ഈ ടേബിളിന്റെ പ്രത്യേകത. ടേബിള്‍ ഓപ്പറേഷനുകള്‍ സുഗമമാക്കാനായി ഇന്റ്യൂററീവ് യൂസര്‍ ഇന്റര്‍ഫേയ്‌സ് ഉപയോഗിക്കുന്ന ഇലക്ട്രോണിക് പെന്‍ഡന്റ് ഇതിലെ ഘടകമാണ്. മൂന്ന് ഭാഗങ്ങളായി ടേബിളിനെ കൈകാര്യം ചെയ്യാന്‍ ഇതുവഴി കഴിയും. തലയ്ക്കും കൈകള്‍ക്കുമുള്ള പിന്തുണ, ഇടുപ്പിനുള്ള പിന്തുണ, നെഞ്ചിനായി അര്‍ദ്ധചന്ദ്രാകൃതിയിലുള്ള ചെസ്റ്റ് പാഡ് എന്നിവ ഇതിന്റെ ഭാഗമാണ്. വയറിന്റെ ഭാഗത്ത് ഓപ്പണ്‍ ഫ്രെയിം ഡിസൈനും രോഗിയുടെ ശരീരഘടനയ്ക്ക് അനുസൃതമായ ആധുനിക അനുബന്ധ ഉപകരണങ്ങളും ഇതിലുണ്ട്്. രോഗിയുടെ ശരീരനില മാററുന്നതിനായി ഇന്ററാഓപ്പറേററീവ് ഫഌക്‌സ് ഉപയോഗപ്പെടുത്തുന്നു. രോഗിയുടെ ശരീരനില ഏതുരീതിയിലും 360 ഡിഗ്രിയില്‍ മാററിയെടുക്കാന്‍ എളുപ്പത്തില്‍ സാധിക്കും. ശസ്ത്രക്രിയയ്ക്ക് മുന്‍പോ ശേഷമോ രോഗിയുടെ ശരീരനില മാററുന്നതിന് എടുത്ത് ഉയര്‍ത്തേണ്ട ആവശ്യമില്ല. ടേബിളിന്റെ എച്ച്-ബ്രായ്ക്കററുകള്‍ രോഗിയെ സുരക്ഷിതമായി നിലനിര്‍ത്തും. ട്രാന്‍സ്‌ലൂസന്റ് കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നതിനാല്‍ അലന്‍ സ്‌പൈന്‍ ടേബിളിലെ രോഗിയുടെ എക്‌സ്‌റേ എടുക്കുന്നതിന് സാധിക്കും. ഏത് ദര്‍ശനകോണുകളില്‍ വേണമെങ്കിലും വിശദമായ റെസല്യൂഷനോടെ നട്ടെല്ലിന്റെ എക്‌സ്‌റേ ചിത്രങ്ങള്‍ എടുക്കാന്‍ ഇതുവഴി സാധിക്കുന്നതോടൊപ്പം ഓപ്പറേഷന് വേണ്ടി വരുന്ന സമയം പകുതി ആയി കുറയ്ക്കുവാനും കഴിയും. രോഗിയുടെ ശരീരനില മാററിമറിക്കുന്നതിലൂടെയുണ്ടാകാവുന്ന ആഘാതവും പരിക്കും ഒഴിവാക്കാനും സാധിക്കും. ശസ്ത്രക്രിയയില്‍ എഴുപത് ശതമാനം വരെ രക്തസ്രാവം കുറയ്ക്കാന്‍ സാധിക്കും. 272 കിലോ വരെ ഭാരമുള്ള രോഗിയെ വഹിക്കാന്‍ ഈ ടേബിളിന് സാധിക്കും. ശസ്ത്രക്രിയയില്‍ പൂര്‍ണമായ റേഡിയോളജിക്കല്‍ നിയന്ത്രണം വിഷ്വലൈസ് ചെയ്യാന്‍ സാധിക്കുമെന്നതാണ് മറെറാരു മെച്ചം. ഇന്ത്യയില്‍ ഇതാദ്യമായി അലന്‍ സ്‌പൈന്‍ ടേബിള്‍ എന്ന സാങ്കേതികവിദ്യയിലെ വിപ്ലവം അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്‍ഡോ-അമേരിക്കന്‍ ഹോസ്പിറ്റലിലെ (ഇന്‍സ്റ്റിററ്യൂട്ട് ഓഫ് ബ്രെയിന്‍ & സ്‌പൈന്‍) സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജന്‍ ഡോ. സി. അനു തോമസ് പറഞ്ഞു. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കായി പ്രത്യേകമായി റേഡിയോല്യൂസന്റ് കാര്‍ബണില്‍ തയാറാക്കിയതായതിനാല്‍ നട്ടെല്ലിന്റെ ഏത് ഭാഗത്തെക്കുറിച്ചും വ്യക്തമായ ചിത്രം ലഭ്യമാ്ക്കാന്‍ സാധിക്കുമെന്നതാണ് മെച്ചം.