Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സോളാര്‍ ബോട്ട് ഹരിത പദ്ധതിയുടെ തുടക്കം: മുഖ്യമന്ത്രി
13/01/2017
ഇന്‍ഡ്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ യാത്രാബോട്ടിന്റെ ഉദ്ഘാടനം വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു.

വൈക്കം: സോളാര്‍ ബോട്ട് പദ്ധതി ഒരു ഹരിത പദ്ധതിയുടെ തുടക്കമാണെന്നും ഈ പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്‍ഡ്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ യാത്രാബോട്ടിന്റെ ഉദ്ഘാടനകര്‍മം ബോട്ട്‌ജെട്ടി മൈതാനിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്ന അദ്ദേഹം. ജലഗതാഗത വകുപ്പിനെ പ്രസക്തിയുള്ള ഒരു വകുപ്പമായി മാററും. വൈക്കം-എറണാകുളം ദീര്‍ഘദൂര സര്‍വീസിന് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുകഴിഞ്ഞു. നിരക്കുവര്‍ദ്ധനയില്ലാത്ത യാത്രയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജലഗതാഗതം മാററത്തിന്റെ പാതയിലൂടെ മുന്നേറുകയാണ്. ഇവിടെ പ്രകൃതിക്ക് ദോഷം വരാത്തരീതിയിലുള്ള വികസനത്തിനായിരിക്കും മുന്‍ഗണന. ജലഗതാഗത രംഗത്തുണ്ടാകുന്ന മുന്നേറ്റം റോഡ് ഗതാഗതത്തെ കൂടുതല്‍ സുഗമമാക്കും. സോളാര്‍ ബോട്ടുകള്‍ക്ക് കായലിനെ മലിനീകരണ ഭീഷണിയില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കും. ഡീസലിന്റെ ഉപയോഗവും തടിബോട്ടുകള്‍ക്കു പകരം വന്ന സ്റ്റീല്‍ ബോട്ടുകളുമെല്ലാം കായലിനും പ്രകൃതിക്കുമെല്ലാം വലിയ നാശങ്ങളാണ് സൃഷ്ടിക്കുന്നത്. സോളാര്‍ ബോട്ടുകള്‍ ജലഗതാഗതരംഗത്ത് കൂടുതല്‍ സജീവമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യകാരന്‍ പ്രൊഫ. എം.കെ സാനു, ജോസ് കെ.മാണി എം.പി, സി.കെ ആശ എം.എല്‍.എ, അഡ്വ. എ.എം ആരിഫ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ജലഗതാഗത വകുപ്പ് എം.ഡി ഷാജി വി.നായര്‍, എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍, മുന്‍എം.എല്‍.എമാരായ പി.നാരായണന്‍, കെ.അജിത്ത്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, കെ.അരുണന്‍, അക്കരപ്പാടം ശശി, പോള്‍സണ്‍ ജോസഫ്, കെ.ഡി വിശ്വനാഥന്‍, പി.ജി ബിജുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.