Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സോളാര്‍ ബോട്ടിന്റെ കന്നി യാത്രയില്‍ മുഖ്യമന്ത്രിയും
13/01/2017
വൈക്കം-തവണക്കടവ് ഫെറിയില്‍ സര്‍വീസ് ആരംഭിച്ച സോളാര്‍ ബോട്ടില്‍ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയും ജനപ്രതിനിധികളും.

വൈക്കം: സോളാര്‍ ബോട്ടിന്റെ സ്വിച്ച് ഓണ്‍ കര്‍മം കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നിര്‍വഹിച്ചു. തുടര്‍ന്നു വേമ്പനാട്ടുകായലിലൂടെയുള്ള സോളാര്‍ ബോട്ടിലുള്ള കന്നി യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം, ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, ജോസ് കെ.മാണി എം.പി, എം.എല്‍.എമാരായ സി.കെ ആശ, അഡ്വ. എ.എം ആരിഫ്, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ എന്നിവരുമുണ്ടായിരുന്നു. തവണക്കടവിലെത്തിയപ്പോള്‍ നാട്ടുകാര്‍ സോളാര്‍ ബോട്ടിന് വരവേല്‍പ് നല്‍കി.