Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് ബ്ലോക്ക് കണ്‍വന്‍ഷന്‍
13/01/2017
വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരഭവനില്‍ സംഘടിപ്പിച്ച ബ്ലോക്ക് പ്രവര്‍ത്തകയോഗം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറെറടുത്തുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തന പോരായ്മകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ എല്ലാ സമരങ്ങളുടെയും വിജയം കോണ്‍ഗ്രസിനെ സാധാരണക്കാരായ ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്നതുകൊണ്ടാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്. ബ്ലോക്ക് കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ വ്യാപാരഭവന്‍ ഓഡിറേറാറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ച യോഗത്തില്‍ മോഹന്‍ ഡി.ബാബു, അഡ്വ. വി.വി സത്യന്‍, അബ്ദുല്‍ സലാം റാവുത്തര്‍, യൂജിന്‍ തോമസ്, പി.വി പ്രസാദ്, ജെയ്‌ജോണ്‍ പേരയില്‍, അഡ്വ. എ.സനീഷ്‌കുമാര്‍, വിജയമ്മ ബാബു, അഡ്വ. എ.സമ്പത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.