Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നടേല്‍ പള്ളിയില്‍ തിരുനാള്‍
12/01/2017

വൈക്കം: നടേല്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം അഞ്ചിന് ഫാ. വര്‍ഗീസ് മണവാളന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, പ്രസംഗം എന്നിവ നടക്കും. തുടര്‍ന്ന് ഫൊറോന വികാരി ഫാ. പോള്‍ ചിറ്റിനപ്പിള്ളി കൊടിയേറ്റും. ആരാധന ദിനമായ നാളെ രാവിലെ 6.30ന് വി. കുര്‍ബാന, പ്രസംഗം (ഫാ. ജോര്‍ജ്ജ് വള്ളിക്കാട്ടുകുഴി), വൈകുന്നേരം നാലിന് പൊതുആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, ആശീര്‍വാദം, പ്രസംഗം (ഫാ. അജി കപ്യാരുമലയില്‍). വേസ്പര ദിനമായ 14ന് രാവിലെ ആറിന് ദിവ്യബലി, പ്രസംഗം (ഫാ. ആന്റണി വട്ടപ്പറമ്പില്‍), വാഹനം വെഞ്ചരിപ്പ്, വെല്‍ഫയര്‍ സെന്ററിലേക്ക് രൂപം എഴുന്നള്ളിക്കല്‍, വൈകുന്നേരം അഞ്ചിന് (വെല്‍ഫയര്‍ സെന്ററില്‍) ഫാ. തോമസ് മങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ. ഡേവിസ് ചിറമേലിന്റെ പ്രസംഗം, പട്ടണപ്രദക്ഷിണം, സ്‌നേഹവിരുന്ന്. തിരുനാള്‍ ദിനമായ 15ന് രാവിലെ ഏഴിന് ഫാ. ഡിസ്റ്റോ കദളിക്കാട്ടിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാന, ഉച്ചകഴിഞ്ഞ് 3.30ന് അടിമവയ്ക്കല്‍, സമൂഹശുശ്രൂഷ, വൈകുന്നേരം നാലിന് നടേല്‍ ഇടവകയില്‍ നിന്നുള്ള വൈദികരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ പ്രസംഗം, പ്രദക്ഷിണം എന്നിവ നടക്കും. മരിച്ചവരുടെ ഓര്‍മദിനമായ 16ന് രാവിലെ ദിവ്യബലി, സിമിത്തേരിയില്‍ ഒപ്പീസ് എന്നിവയാണ് ചടങ്ങുകള്‍.