Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ലതിക സുഭാഷ്
12/01/2017
എച്ച്.എന്‍.എല്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ന്യൂസ്പ്രിന്റ് പടിക്കല്‍ നടക്കുന്ന അനിശ്ചിതകാലസമരത്തില്‍കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് പ്രസംഗിക്കുന്നു.

വൈക്കം: എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ്. സ്വകാര്യവല്‍ക്കരണത്തിനെതിരെ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ എച്ച്.എന്‍.എല്‍ ഗേറ്റില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. രാജ്യത്തിന്റെ പുരോഗതിക്കും, യുവജനതക്ക് തൊഴില്‍ നല്‍കുന്നതിനും ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്ത പൊതുമേഖലയെ സ്വകാര്യവല്‍കരിച്ച് ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എച്ച്.എന്‍.എല്ലിനെ സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിനെതിരെ നടത്തുന്ന സമരത്തിന് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ലതിക സുഭാഷ് പറഞ്ഞു. യോഗത്തില്‍ ടി.ബി മോഹനന്‍, ജോമാമന്‍, ടി.എം ഷെറീഫ്, അജിത്ത്, പി.എസ് ബാബു എന്നിവര്‍ പ്രസംഗിച്ചു.