Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹജന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അര്‍ഹത നേടി.
11/01/2017
സ്‌നേഹജന്‍

വൈക്കം: കാഞ്ഞിരപ്പള്ളിയില്‍ നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എച്ച് എസ് എസ് വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനം, നാടോടിനൃത്തം എന്നീ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്‌നേഹജന്‍ അര്‍ഹതനേടി. ചെമ്പ് ഗ്രാമനിവാസിയും കുലശേഖരമംഗലം എച്ച് എസ് എസ് വിദ്യാര്‍ത്ഥിയുമായ സ്‌നേഹജന്‍ 2016-ല്‍ നടന്ന കേരളോത്സവത്തില്‍ ചെമ്പ് ഗ്രാമപഞ്ചായത്തിലൂടെ മത്സരിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ കലാപ്രതിഭയായി തിരഞ്ഞെടുക്കുകയും ജില്ലാ പഞ്ചായത്തില്‍ വിജയിച്ച് തിരുവല്ലയില്‍ നടന്ന സംസ്ഥാന കേരളോത്സവത്തില്‍ കേരളനടനം, നാടോടിനൃത്തം എന്നിവയില്‍ എ ഗ്രേഡ് കരസ്ഥമാക്കി. ഇപ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കേരളനടനം കൂടാതെ തുടര്‍ച്ചയായ 3-ാം വര്‍ഷവും നാടോടിനൃത്തവുമായി മത്സരത്തിനൊരുങ്ങുകയാണ്. ബാങ്ക് ജീവനക്കാരനായ ധര്‍മ്മജന്റെയും നൃത്താദ്ധ്യാപികയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഹേമയുടെയും ഏകമകനാണ് സ്‌നേഹജന്‍.