Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായാഹ്നധര്‍ണ്ണ നടത്തി.
11/01/2017

വൈക്കം: പ്രധാമന്ത്രിയുടെ വായ്ത്താരി നിര്‍ത്തു-ജനങ്ങളോട് യാഥാര്‍ത്ഥ്യം പറയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി പി ഐ മണ്ഡലം കമ്മററിയുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ്ണ നടത്തി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള പ്രയാസങ്ങള്‍ അവഗണിച്ച് പ്രധാനമന്ത്രി ഓരോ ദിവസവും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞ് ജനത്തെ തെററിദ്ധരിപ്പിക്കുന്നു. കറന്‍സിക്ഷാമം മൂലം രാജ്യത്തെ സമസ്ത മേഖലയും തകര്‍ന്നടിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോഡി ഇതൊന്നും കണ്ടില്ല എന്ന് നടിക്കുകയാണ്. ഇതിനെതിരെ സി പി ഐ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈക്കം മണ്ഡലം കമ്മററിയുടെ നേതൃത്വത്തില്‍ താലൂക്കോഫീസ് പടിക്കല്‍ നടന്ന സായാഹ്നധര്‍ണ്ണ സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. സി കെ ആശ എം എല്‍ എ, ലീനമ്മ ഉദയകുമാര്‍, എം ഡി ബാബുരാജ്, കെ എസ് രത്‌നാകരന്‍, സാബു പി മണലൊടി, ഇ എന്‍ ദാസപ്പന്‍, ആര്‍ ബിജു, കെ പ്രസന്നന്‍, പി എസ് പുഷ്പമണി എന്നിവര്‍ പ്രസംഗിച്ചു.