Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി വി പുരം പഞ്ചായത്തിലെ കാര്‍ഷിക മേഖല ഓരുവെള്ള ഭീഷണിയില്‍
11/01/2017

വൈക്കം: കരിയാര്‍ സ്പില്‍വേ യാഥാര്‍ത്ഥ്യമായിട്ട് നാളുകള്‍ ഏറെയായെങ്കിലും ടി വി പുരം പഞ്ചായത്തിലെ കാര്‍ഷിക മേഖലയാകെ ഓരുവെള്ള ഭീഷണിയിലാണ്. ടി വി പുരം പഞ്ചായത്തിലെ ഓരുമുട്ടുകള്‍ പലതും ഓരുവെള്ളം കയറുന്ന നിലയിലാണ്. ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പൂര്‍ണ്ണ ചുമതലയിലാണ് സ്പില്‍വേ പ്രവര്‍ത്തിപ്പിക്കുന്നത്. തല്‍പ്പരകക്ഷികള്‍ക്കു വേണ്ടി ഷട്ടറുകള്‍ പലപ്പോഴും തുറന്നു കൊടുക്കുന്നതായി പരക്കെ ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. നിര്‍മ്മാണത്തിലെ അപാകത മൂലമാണ് ഓരുമുട്ടുകള്‍ ലീക്കാവുന്നതും കാര്‍ഷികമേഖലയാകെ ഓരുവെള്ളം കയറുന്നതും. ഈ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എ ഐ വൈ എഫ് ടി വി പുരം പഞ്ചായത്ത് കമ്മററി ഭാരവാഹികളായ അരുണ്‍ദാസ്, ജി ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു.